സിമൻ്റ് കമ്പനികൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ചു കൊണ്ട്
അന്യായമായി സിമന്റിന് വില വർദ്ധിപ്പിക്കുന്നതിൽ പ്രതിക്ഷേധിച്ച് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം കെ.വാസുദേവൻ ഉത്ഘാടനം ചെയ്തു. സംസ്ഥാനവ്യാപകമായി മുഴുവൻ ജില്ലാ കലക്ടേറ്റിനു മുൻപിൽ ഒക്ടോബർ 30 വരെ പ്രതിഷേധ സമരം നടത്തും. കെ.രാജീവ്, അഷറഫ് മമ്മി, ഡി.ഷാജി, ബെന്നി പി.പി,ഡിക്സൺ, പ്രദീപ്, അബ്രഹാം ബത്തേരി എന്നിവർ സംസാരിച്ചു.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ