മാനന്തവാടി: സർവീസിൽ നിന്നും വിരമിക്കുന്ന കണ്ടക്ടർ കെ. മുഹമ്മദിന് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) യുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഡിപ്പോ പരിസരത്ത് വെച്ച് ചേർന്ന യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ, സഹപ്രവർത്തകർ, പാസ്സഞ്ചേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ, പെൻഷൻ കൂട്ടായ്മ പ്രവർത്തകർ, മുൻ സഹപാഠികൾ എന്നിവർ എത്തിച്ചേർന്നു. ജില്ലാ ക്ലസ്റ്റർ ഓഫീസർ പി കെ പ്രശോഭിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയായപ്പ് യോഗം സി.ഐ.ടി.യു ഏരിയ സെക്രട്ടറി ടി. കെ പുഷ്പൻ തലപ്പുഴ ഉദ്‌ഘാടനം ചെയ്തു. അസോസിയേഷന്റെ ആദരവിന്റെ ഭാഗമായി അസോസിയേഷൻ ജില്ലാ ജോയിൻ സെക്രട്ടറി രതീഷ് കേശവൻ ഷാൾ അണിയിച്ചു. യൂണിറ്റ് ഖജാൻജി എം.സി അനിൽ കുമാർ ക്ഷേമനിധി ചെക്ക് നൽകി. ജില്ലാ പ്രസിഡന്റ് കെ ജെ റോയ് മൊമെന്റോ നൽകി സംസാരിച്ചു. കെ. ദാമോദരൻ (2011 കണ്ടക്ടർ ബാച്ച്), സുധീർ റാം ( സീനിയർ സൂപ്രണ്ട്) പി.കെ പ്രേംദാസ് മാസ്റ്റർ (ഹൈസ്കൂൾ കൂട്ടായ്മ) ലെനിൻ ജോസഫ് കൂത്തുപറമ്പ് മഖ്ദൂമിയ സ്കൂൾ പ്രിൻസിപ്പാൾ ബാബുരാജ് മാസ്റ്റർ, അൻവർ സാദിഖ്, പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രതിനിധി സാബു ശിബിരം, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ജാഫർ തലപ്പുഴ സ്വാഗതവും യൂണിറ്റ് ജോയിൻ സെക്രട്ടറി ബി ടി നൗഫൽ നന്ദിയും പറഞ്ഞു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്