കുത്തിനി ഇബ്രാഹിം – പുല്ലമ്പി ഫാത്തിമ എന്നിവരുടെ മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന അഞ്ച് തലമുറയിലെ കുടുബങ്ങൾ ഓർമ്മകൾ പുതുക്കിയും ബന്ധങ്ങൾ സുദൃഢമാക്കിയും
പുളിഞ്ഞാൽ ബാണാസുര മൗണ്ടൈൻ വ്യൂ പോയിന്റ് റിസോർട്ടിൽ ഒത്ത് കൂടി .എസ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു.
കുടുംബത്തിലെ മുതിർന്നവരെ ആദരിച്ചു.
കുടുബത്തിൽ നിന്നും മതപഠനത്തിൽ സനദ്
നേടിയവരെയും എസ്.എസ്.എൽ.സി,
പ്ലസ്ടു,ഡിഗ്രി വിജയികളെയും അനുമോദിച്ചു.
കുടുംബാംഗങ്ങളിൽ വിവിധ മത്സരങ്ങൾ നടത്തി.
കലാവിരുന്നും അവതരിപ്പിച്ചു.
സ്വാഗത സംഘം ചെയർമാൻ കെടി കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സന്തുഷ്ട കുടുംബം എന്ന വിഷയത്തിൽ രംഗീഷ് കടവത്ത് ഉദ്‌ബോധനം നടത്തി.
കെടി മൊയ്തു, കെടി അബു
എന്നിവർ പ്രസംഗിച്ചു.
കൺവീനർ മുഹമ്മദ് അലിയമാനി സ്വാഗതവും മോയിൻ ഫൈസി നന്ദിയും പറഞ്ഞു.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







