ബേബി ക്രിസ്റ്റ ലുക്കിൽ ടൊയോട്ടയുടെ എർട്ടിഗ എത്തുന്നു; 10.29 ലക്ഷം രൂപയിൽ ആരംഭിക്കുന്ന ഷോറൂം വിലയും, ടൊയോട്ടയുടെ ആധുനിക ലുക്കും, 20 കിലോമീറ്ററിലേറെ മൈലേജും ഹൈലൈറ്റ്സ്

ടൊയോട്ട തങ്ങളുടെ റൂമിയോണ്‍ എംപിവി അവതരിപ്പിച്ചിരിക്കുകയാണ്, വാഹനത്തിൻ്റെ വില ആരംഭിക്കുന്നത് 10.29 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ്. മാരുതി എര്‍ട്ടിഗയുടെ റീബാഡ്ജ് പതിപ്പായ മോഡല്‍ അഞ്ച് നിറങ്ങളിലും മൂന്ന് വേരിയന്റുകളിലും ലഭ്യമാണ്. എംപിവിയുടെ ബുക്കിംഗ് തുക 11,000 രൂപയാണ്.

പ്രൊജക്ടര്‍ ഹെഡ്‌ലാമ്ബുകള്‍, ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ചുറ്റും ക്രോം ഇൻസെര്‍ട്ടുകള്‍, ലംബമായി അടുക്കിയിരിക്കുന്ന എല്‍ഇഡി ടെയില്‍ലൈറ്റുകളൊക്കെയാണ് പുതിയ റൂമിയോണിന് ലഭിക്കുന്നത്.ആറ് എയര്‍ബാഗുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ടൊയോട്ട ഐ-കണക്‌ട് ടെക്‌നോളജി, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങിയ ഫീച്ചറുകളോടെയാണ് റൂമിയോണിന്റെ ഇൻ്റീരിയര്‍ എത്തുന്നത്.

എര്‍ട്ടിഗയുടെ റീബാഡ്‌ജ് മോഡലാണെങ്കിലും പ്രീമിയം ഫീല്‍ നല്‍കാനായി ‘ബേബി ക്രിസ്റ്റ’ ലുക്കിലാണ് ടൊയോട്ട റൂമിയോണിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ആദ്യ കാഴ്ച്ചയില്‍ തന്നെ എര്‍ട്ടിഗയേക്കാള്‍ ആഡംബരത്തവും ആകര്‍ഷണവും നല്‍കാൻ റൂമിയോണിന് സാധിച്ചിട്ടുണ്ട്. തങ്ങളുടെ എക്കാലത്തേയും ഹിറ്റ് മോഡലായ ഇന്നോവയുടെ പുതുതലമുറ മോഡലിനെ മാരുതിയുടെ അഡ്രസിലേക്ക് മാറ്റിയതിനു പിന്നാലെയാണ് മള്‍ട്ടി പര്‍പ്പസ് വാഹന നിരയിലെ മാരുതിയുടെ ഐഡന്റിറ്റിയായ എര്‍ട്ടിഗയെ ടൊയോട്ടയും കൂടെക്കൂട്ടിയിരിക്കുന്നത്.

വിവിധ വേരിയന്റുകളും അവയുടെ വിലയും: S MT ₹10.29 Lakh, S AT ₹11.89 Lakh, G MT ₹11.45 Lakh, V MT ₹12.18 Lakh, V AT ₹13.68 Lakh, S MT CNG ₹11.24 Lakh

5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പെട്രോള്‍ പതിപ്പിന് 20.51 കിലോമീറ്റര്‍ മൈലേജ് വരെയുണ്ടെന്ന് ടൊയോട്ട അവകാശപ്പെടുന്നു. പെട്രോളിന് പുറമെ 26.11 കിലോമീറ്റര്‍ ഇന്ധനക്ഷമതയുള്ള സിഎൻജി വേരിയന്റും കമ്ബനി അവതരിപ്പിക്കുന്നുണ്ട്. ടൊയോട്ടയുടെ ബാഡ്‌ജിംഗും അതോടൊപ്പം ഈ കിടിലൻ മൈലേജ് കണക്കുകളും കൂടി ചേരുന്നതോടെ ആളുകള്‍ ഇരച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാല് എയര്‍ബാഗുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്ബുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ABS വിത്ത് EBD, പാഡില്‍ ഷിഫ്റ്ററുകള്‍ തുടങ്ങിയ ഫീച്ചറുകളും ജാപ്പനീസ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. റൂമിയോണിന്റെ വരവ് ഇന്ത്യൻ വിപണിയില്‍ ടൊയോട്ടയ്ക്ക് വില്‍പ്പനയുടെ കാര്യത്ത് വലിയ ഒരു മാറ്റം വരുത്താൻ സാധ്യതയുണ്ട്. അതോടൊപ്പം ബ്രാൻഡിന്റെ ഇന്ത്യൻ മോഡല്‍ നിരയിലെ ഹൈറൈഡര്‍ & ഹൈക്രോസ് എന്നിവ തമ്മിലുള്ള ഗ്യാപ് നികത്താൻ സഹായിക്കുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.