സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം അഞ്ച് അടുത്ത ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിച്ചു. തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം നഗരത്തിൽ ഒരു മണിക്കൂറോളം തുടർച്ചയായി മഴ പെയ്തു. ഗ്രാമപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു.