കാലവർഷം ശക്തമായതോടെ ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ ബുധനാഴ്ച ഉച്ചക്ക് ഒരുമണിക്ക് കാരാപ്പുഴ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും തുറക്കും.
ഡാമിൻ്റെ ഷട്ടറുകൾ തുറക്കുന്ന സമയത്ത് അമ്പലവയൽ കാരാപ്പുഴ വഴിയുള്ള വാഹനഗതാഗതം താൽക്കാലികമായി നിരോധിക്കുന്നതയിരിക്കും.
നിലവില്‍ അഞ്ചുസെന്റീമീറ്റര്‍ വെളളമാണ് തുറന്നുവിടുന്നത്. ബുധനാഴ്ച മുതല്‍ 15 സെന്റീമീറ്റര്‍ വെളളം പുറംതളളും. പുഴയുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.