തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

ആയിരം കോടി രൂപയുടെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ അധ്യക്ഷനായിരുന്നു. സംസ്ഥാനത്തെ14 കേന്ദ്രങ്ങളിലായി നടന്ന ഓൺലൈൻ ഉദ്ഘാടന പരിപാടിയിൽ
വയനാട് ജില്ലയിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ മൂരിക്കാപ്പ് കല്ലട പനങ്കരപ്പാടി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ജില്ലയിൽ 108 റോഡുകളാണുള്ളത് ഇതിൽ 97 പദ്ധതികൾക്ക് സാങ്കേതിക അനുമതി ലഭിച്ചു. 2018, 2019 പ്രളയത്തിൽ തകർന്നതും തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശറോഡുകൾക്കായി ആവിഷ്കരിക്കുന്ന പ്രത്യേക പദ്ധതിയാണിത്.

ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സിംഗ് ഹാളിൽ നടന്ന ജില്ലയിലെ ഉദ്ഘാടന ചടങ്ങിൽ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, വെങ്ങാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം നാസര്‍, വെങ്ങാപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ഒ.ബി.വസന്ത, ഡി.ഡി.പി. ജയരാജൻ.പി, എക്സിക്യുട്ടീവ് എൻജിനീയർ ദിലീപ്, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എം.ബി ജേഷ് എന്നിവര്‍ പങ്കെടുത്തു.

മൃഗാശുപത്രികളില്‍ വന്ധ്യംകരണ ക്യാമ്പിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ജില്ലയിലെ തെരഞ്ഞെടുത്ത മൃഗാശുപത്രികളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പുകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെയും മൊബൈല്‍ സര്‍ജറി യൂണിറ്റിന്റെയും സഹകരണത്തോടെയാണ് ക്യാമ്പുകള്‍ നടത്തുന്നത്. ഓപ്പറേഷന്‍ തിയേറ്റര്‍ സൗകര്യമുള്ള മൃഗാശുപത്രികളിലാണ് ക്യാമ്പുകള്‍

സെന്‍സസ് 2027: ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശീലനം സമാപിച്ചു.

ദേശീയ സെന്‍സസിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലനം സമാപിച്ചു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കാന്‍ പോകുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളിലെ ഓരോ നടപടികളും ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുകയും

അക്ഷയ തൃതീയ മുതൽ പതിയെ താഴേക്കിറങ്ങി സ്വർണ വില, 3 ദിവസം കൊണ്ട് ഇടിഞ്ഞത് 1640 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് കേരളത്തിൽ 1,12,600 രൂപയാണ് വില വരുന്നത്. പവന് 880 രൂപയാണ് ഇന്നത്തേക്ക് ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 110 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന നാഗത്തിങ്കൽ, അരമ്പേറ്റകുന്ന്, കാവുംമന്ദം ടൗൺ, ശാന്തിനഗർ, ബി.എസ്.എൻ.എൽ കാവുംമന്ദം, പത്താം മൈൽ, സ്റ്റേഡിയംകുന്ന് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ നാളെ (വ്യാഴാഴ്ച) രാവിലെ 9

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.