തെക്കു പടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ വൈത്തിരി താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. അവശ്യ ഘട്ടത്തിൽ പൊതുജനങ്ങൾക്ക് 04936 – 256100, 8590842965 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.