മാലിന്യമുക്ത നവ കേരളം ക്യാമ്പെയിനിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. മാലിന്യ മുക്ത നവകേരളത്തിനായി ഈ വര്‍ഷം രൂപീകരിച്ച പദ്ധതികളിലെ ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ശാസ്ത്രീയമായ ഫീക്കല്‍ മാലിന്യ സംസ്‌കരണം, ഖര മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് പരിശീലനം നല്‍കിയത്. സംസ്ഥാന ശുചിത്വമിഷന്‍ ഡയറക്ടര്‍ കെ.എസ് പ്രവീണ്‍, ഐ.ഇ.സി കണ്‍സല്‍ട്ടന്റ് അഖിലേഷ് എന്നിവര്‍ ക്ലാസ്സെടുത്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ജയരാജന്‍, എക്സികുട്ടീവ് എഞ്ചിനിയര്‍ സി.ശ്രീനിവാസന്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ റഹിം ഫൈസല്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിലെ അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയര്‍മാര്‍, നഗരസഭകളിലെ മുനിസിപ്പല്‍ എഞ്ചിനീയര്‍മാര്‍, ഗ്രാമ പഞ്ചായത്തുകളിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ