സാക്ഷരതമിഷന്റെ നേതൃത്വത്തില്‍ സാക്ഷരതാ ദിനം ആചരിച്ചു. സാക്ഷരതാ ദിന സംഗമവും ആശാ പ്രവര്‍ത്തകരായ പത്താം ക്ലാസ് തുല്യതാ പഠിതാക്കള്‍ക്ക് പരീക്ഷാ മോട്ടിവേഷന്‍ ക്ലാസ്സും നടത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. സാക്ഷരതമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍ മുഖ്യ പ്രഭാഷണം നടത്തി. ആശാ വര്‍ക്കര്‍മാരായ പഠിതാക്കള്‍, പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യത പഠിതാക്കള്‍, ഹയര്‍ സെക്കണ്ടറിതലം വിജയിച്ച പഠിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







