പുല്‍പ്പള്ളി:ഗ്രാമ പ്രദേശങ്ങളില്‍ മെച്ചപ്പെട്ട ആരോഗ്യ പ്രവര്‍ത്തനം നടത്തുന്ന ചെറുകിട ലബോറട്ടറികളെ തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് ലാബ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ ലാബ് ജീവനക്കാര്‍ നിലനില്‍പ്പ് സമരം നടത്തി.ലാബുകളെ വിവിധ ഗ്രേഡുകളായി തിരിച്ച് അനാവശ്യ നിബന്ധനകള്‍ ഏര്‍പ്പെടുത്തി കുത്തകള്‍ക്ക് തീറെഴുതാനും ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് സമരം.പാവപ്പെട്ടവര്‍ക്കും ചെറുകിടക്കാര്‍ക്കും ചുരുങ്ങിയ ചെലവില്‍ ലഭിച്ചിരുന്ന ചികില്‍സാ സൗകര്യങ്ങള്‍ ഇല്ലാതാക്കുന്ന സമീപനമാണ് ആരോഗ്യ വകുപ്പിന്റേതെന്ന് കേരള പ്രൈവറ്റ് ലാബ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ആരോപിച്ചു.ജില്ലയില്‍ പൂല്‍ പള്ളി, മാനന്തവാടി പനമരം, ബത്തേരി തുടങ്ങിയ ടൗണുകളിലെ ലാബുകള്‍ക്ക് മുന്നിലും പ്ലക്കാര്‍ഡുകളുമായി ടെക്‌നീഷ്യന്‍മാര്‍ സമരം നടത്തി.

ഓണക്കൂട്ട് 2025: ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണാഘോഷം നാളെ
ജില്ലാ ഭരണകൂടം, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, സൈറ്റ് വയനാട്, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ബാല നീതി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ഓണക്കൂട്ട്