വനിത ശിശുവികസന വകുപ്പ് ശിശുസംരക്ഷണ യൂണിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനത്തോടനുബന്ധിച്ച് ജില്ലയിലെ കുട്ടികള്‍ക്കായി അണ്‍ലോക്ക് യൂവര്‍ ക്രിയേറ്റിവിറ്റി വീഡിയോ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു. 12 മുതല്‍ 18 വയസ്സുവരെ പ്രായമായ കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കുട്ടികള്‍ സ്വയം നിര്‍മ്മിച്ച വീഡിയോകളാണ് അയക്കേണ്ടത്. ‘കുട്ടികളുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന വിഷയങ്ങള്‍’ എന്നതാണ് വിഷയം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. ഒന്നാംസ്ഥാനത്തിനര്‍ഹമായ വീഡിയോ സംസ്ഥാനതലത്തിലേക്ക് അയക്കുകയും സംസ്ഥാന തലത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുന്ന വിജയിക്ക് 10000 രൂപയും രണ്ടാം സമ്മാനം 7500 രൂപയും മൂന്നാം സമ്മാനമായി 5000 രൂപയും ക്യാഷ്പ്രൈസ് ലഭിക്കും. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 2 വരെയുള്ള കാലയളവില്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ നവംബര്‍ 2 ന് വൈകീട്ട് 3 നകം dcpowyd@gmail.com എന്ന മെയിലിലേക്ക് അയക്കണം. വിവരങ്ങള്‍ക്ക് 04936 246098, 9207387192 എന്നീ നമ്പറുകളില്‍ രാവിലെ 10 മുതല്‍ 5 വരെ വിളിക്കാം.

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍
ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി







