ഏഷ്യാ കപ്പ് ഫൈനലിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി, ഓള്‍ റൗണ്ടർ പരിക്കേറ്റ് പുറത്ത്; പകരക്കാരനായി

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ നാളെ ശ്രീലങ്കയെ നേരിടാനിറങ്ങുന്നതിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേലിന്‍റെ പരിക്ക്. ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ അക്സര്‍ പട്ടേല്‍ നാളെ ശ്രീലങ്കക്കെതിരായ ഫൈനലില്‍ കളിക്കില്ല. അക്സറിന് പകരം ഓള്‍ റൗണ്ടര്‍ വാഷിംഗ്‌ടണ്‍ സുന്ദറെ ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിനുള്ള ടീമിലുള്‍പ്പെടുത്തി.

ബെംഗലൂരുവിലായിരുന്ന സുന്ദര്‍ ഇന്ന് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനൊപ്പം സുന്ദര്‍ ചൈനയിലേക്ക് പോകും. അക്സറിന്‍റെ തുടയിലെ പേശികള്‍ക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നും മുന്‍കരുതലെന്ന നിലയിലാണ് വിശ്രമം അനുവദിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ഏകകദിന ലോകകപ്പിനുള്ള 15 അംഗ ടീമിലും അക്സര്‍ ഇടം നേടിയിട്ടുണ്ട്.

ബംഗ്ലാദേശിനെതിരെ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയത് ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറിയും എട്ടാമനായി ക്രീസിലെത്തിയ അക്സറിന്‍റെ ബാറ്റിംഗുമായിരുന്നു. 34 പന്തില്‍ 42 റണ്‍സെടുത്ത അക്സര്‍ 49-ാം ഓവറില്‍ പുറത്തായതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. അക്സര്‍ പുറത്താവുമ്പോള്‍ ഇന്ത്യക്ക് അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ശുഭ്മാന്‍ ഗില്ലിനൊപ്പം 40 റണ്‍സിന്‍റെയും ഷാര്‍ദ്ദുല്‍ ഠാക്കൂറിനൊപ്പം 40 റണ്‍സിന്‍റെയും കൂട്ടുകെട്ടുയര്‍ത്തിയാണ് അക്സര്‍ ഇന്ത്യക്ക് ഇന്നലെ വിജയപ്രതീക്ഷ നല്‍കിയത്.

ഇടം കൈയന്‍ ബാറ്ററും വലം കൈയന്‍ സ്പിന്നറുമായ 23 കാരനായ സുന്ദര്‍ ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ ആണ് ഇന്ത്യക്കായി അവസാനം കളിച്ചത്. ഏകദിന ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡിലും അക്സര്‍ ഇടം നേടിയിരുന്നു. ഫൈനലില്‍ അന്തിമ ഇലവനിലെത്തിയാല്‍ ലങ്കയുടെ ഇടം കൈയന്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കാന്‍ സുന്ദറിന്‍റെ ഓഫ് സ്പിന്നിനാകുമെന്നാണ് കരുതുന്നത്.

സ്പോട്ട് അഡ്മിഷൻ

നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.

റേഷൻ വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക്) കാർഡിന് 5 കിലോഗ്രാം അരിയും എൻപിഎസ് (നീല) കാർഡിന് 10 കി. ഗ്രാം അരിയും അധിക വിഹിതമായും എൻപിഎൻഎസ് (വെള്ള) കാർഡിന് സാധാരണ വിഹിതമായി 15 കി.ഗ്രാം

അപേക്ഷ ക്ഷണിച്ചു.

ജില്ലാ പട്ടികജാതി/ പട്ടികവർഗ മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘത്തിൻ്റെ (പ്രിയദർശിനി ട്രാൻസ്പോർട്ട്) ഉടമസ്ഥതയിലുള്ള കെ എൽ 12 ഇ 4657 സ്റ്റേജ് ക്യാരേജ് ബസ്സ് അറ്റകുറ്റപ്പണി നടത്തി ലീസ് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതിന് അപേക്ഷ

ലേലം

കൽപറ്റ ജനറൽ ആശുപത്രിയിലെ കെ എൽ -01- എ വൈ 9662 മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ടെൻഡറുകൾ ഓഗസ്റ്റ് എട്ട് ഉച്ച ഒന്ന് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ ഓഫീസുമായി

ലോക സൗഹൃദ ദിനം; ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എസ് വിദ്യാർത്ഥികൾ

ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എച്ച്എസ് വിദ്യാർത്ഥികൾ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെയെന്ന സന്ദേശവുമായി സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വിദ്യാർത്ഥികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറുകയായിരുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഒരു കോടി

എച്ച്ഐവി, എയ്ഡ്സ് ബോധവത്കരണ സന്ദേശവുമായി റെഡ് റൺ മാരത്തോൺ മത്സരം

അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി റെഡ് റൺ മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എച്ച്ഐവി, എയ്ഡ്സിനെ കുറിച്ച് യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.