സുൽത്താൻ ബത്തേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം അഗ്രികൾച്ചർ വിദ്യാർത്ഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ “ഊണിന് ഒരൽപ്പം കൂണ് ” എന്ന പേരിൽ കൂൺ കൃഷി പദ്ധതി ആരംഭിച്ചു.
ശാസ്ത്രീയമായ രീതിയിൽ കൂൺ കൃഷിയും, പരിപാലനവും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതോടൊപ്പം ഭാവിയിൽ സ്വന്തം വീട്ടിലെ ആവശ്യത്തിനും ,
അതിലുപരിയായി മികച്ച കൂൺകൃഷി സംരംഭകരായി വിദ്യാർത്ഥികളെ വളർത്തുന്നതിനുള്ള
പ്രായോഗിക പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി സ്കൂളിൽ ആരംഭിച്ചത്.പ്രിൻസിപ്പൽ ദിലിൻ സത്യനാഥ് പദ്ധതി ഉദ്ഘാടനം ചെയ്തു.അധ്യാപകരായ ഷൈജു എ റ്റി ,ഷീജ പി പി ,സീഡ് ക്ലബ് ടീച്ചർ കോഡിനേറ്റർ മുജീബ് വി,
വിദ്യാർഥികളായ ആര്യ,മാജിയ,നയന,
ക്രിസ്റ്റോ,ജോയൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്