നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍ (സമ്പുഷ്ട കേരളം) പദ്ധതിയില്‍ ജില്ലയിലെ വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലേക്ക് ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത: എം.എസ്.സി ന്യൂട്രീഷ്യന്‍/ഫുഡ് സയന്‍സ്/ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ ക്ലിനിക് . മുന്‍ഗണന: ഹോസ്പിറ്റല്‍ എക്‌സ്പീരിയന്‍സ് / ഡയറ്റ് കൗണ്‍സിലിംഗ് / ന്യൂട്രീഷണല്‍ അസസ്‌മെന്റ് / പ്രെഗ്‌നന്‍സികൗണ്‍സിലിംഗ് / ലാക്ടേഷന്‍ കൗണ്‍സിലിംഗ് / തെറാപ്പിക്ക് ഡയറ്റിംഗ് എന്നിവയില്‍ 2015 സെപ്തംബര്‍ 30 ന് ശേഷം 1 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയം. പ്രായപരിധി: 45 വയസ് ( ഒക്ടോബര്‍ 31 ന് 45 വയസ് കവിയാന്‍ പാടില്ല).
അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ സഹിതം നവംബര്‍ 3 ന് വൈകീട്ട് 5 നകം ലഭിക്കത്തക്ക വിധത്തില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സിഡി.എസ് സെല്‍ വയനാട് കല്‍പ്പറ്റ -673122, (04936204833) എന്ന വിലാസത്തിലോ nnmwayanad@gmail.com എന്ന മെയില്‍ ഐഡിയിലോ ലഭ്യമാക്കണം.
ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നവംബര്‍ 4 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും അപേക്ഷയില്‍ രേഖപ്പെടുത്തണം. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും https://urlzs.com/iqEZp എന്ന ലിങ്ക് സന്ദര്‍ശിക്കുക.