മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പുതിയ ബാച്ച് മേറ്റുമാര്‍ക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മാ മോയിന്‍ അധ്യക്ഷത വഹിച്ചു. രണ്ടു ദിവസങ്ങളിലായി കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ 250 മേറ്റ്മാരാണ് പങ്കെടുക്കുന്നത്. ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി.സി മജീദ് ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.പി ഷിജി, ആര്‍ ദീപ്തി, പി.സി സ്വപ്ന എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിന് പൊതുനിര്‍ദ്ദേശങ്ങള്‍ നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി കല്യാണി, മെമ്പര്‍മാരായ പി.കെ അമീന്‍, ബി.എം വിമല, രമ്യ താരേഷ്, അസി. എഞ്ചിനീയര്‍ കാവ്യ തുടങ്ങിയവര്‍ സംസാരിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്