പൂതാടി പഞ്ചായത്ത് ചീങ്ങോട് ഓടച്ചോല ട്രൈബൽ കോളനിയിലാണ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കിയത്.പഠനം മുടങ്ങിയ ആറ് കുടുംബത്തിലെ കുട്ടികൾക്ക് സോഷ്യൽ സർവീസ് ഓർഗനൈസേഷന് വേണ്ടി സെക്രട്ടറി പ്രകാശ് പ്രാസ്കോ ആണ് ടിവി നൽകിയത്. ഇത്തരത്തിൽ നന്നൂറിലധികം കുട്ടികൾക്ക് സുമനസ്സുകളുടെ സഹായത്തോടെ ഓൺലൈൻ പഠനസൗകര്യമൊരുക്കി മാതൃകയായിരിക്കുകയാണ് സോഷ്യൽ സർവീസ് ഓർഗനൈസേഷൻ.മാത്രമല്ല കാല് നഷ്ട്ടപെട്ട വയനാട്ടിലെ നിർധനരായ 55 പേർക്ക് സൗജന്യമായി കൃതിമ കാൽ നൽകാൻ സഹായിക്കുകയും 3 ടണ്ണോളം വസ്ത്രങ്ങൾ ഉൾകാട്ടിലും വിവിധ കോളനികളിലും വിതരണം ചെയ്തും തെരുവിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്ക് കമ്പിളി പുതപ്പുകൾ നൽകിയും വീൽ ചെയർ, എയർ ബെഡ് എന്നിവ സുമനസ്സുകളുടെ സഹായത്തോടെ ആവശ്യക്കാർക്ക് എത്തിച്ചും മാതൃകാ പ്രവർത്തനമാണ് സോഷ്യൽ സർവീസ് ഓർഗനൈസേഷനും അതിന്റെ അമരക്കാരനായ പ്രകാശ് പ്രാസ്കോയും നടത്തുന്നത്.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ