മാനന്തവാടി:കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്‌എഫ്‌ഐക്ക് മികച്ച വിജയം. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ അഞ്ച് കോളേജുകളിൽ മൂന്നെണ്ണത്തിൽ മുഴുവൻ സീറ്റും എസ്‌എഫ്‌ഐ നേടി. മാനന്തവാടി ഗവ. കോളേജിൽ എട്ട് മേജർ സീറ്റുൾപ്പെടെ 17 സീറ്റിൽ എസ്എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി കണ്ണൂർ സർവകലാശാല സെന്റർ, പി കെ കാളൻ മെമ്മോറിയൻ കോളേജ് എന്നിവിടങ്ങളിൽ മേജർ, റപ്പ് ഉൾപ്പെടെ എല്ലാ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. മാനന്തവാടി മേരിമാത കോളേജിൽ ചെയർമാൻ, യുയുസി, ജോയിന്റ് സെക്രട്ടറി എന്നീ മേജർ സീറ്റുകളുൾപ്പെടെ 20 എണ്ണത്തിൽ പത്ത് സീറ്റ് എസ്‌എഫ്‌ഐ നേടി. കൂളിവയൽ ഇമാം ഗസാലി കോളേജിൽ എംഎസ്‌എഫിനാണ് യൂണിയൻ.
കണ്ണൂർ സർവകലാശാലാ സെന്ററിൽ ചെയർമാനായി ചിത്തിര മോഹനെയും സെക്രട്ടറിയായി എം വിജീഷിനെയും യുയുസിയായി സി പി പഞ്ചമിയെയും തെരഞ്ഞെടുത്തു. മാനന്തവാടി ഗവ. കോളേജിൽ ചെയർമാനായി സ്‌നേഹയെയും ജനറൽ സെക്രട്ടറിയായി ഷമീമയെയും യുയുസിയായി മുഹമ്മദ് സലാഹിനെയും തെരഞ്ഞെടുത്തു. പി കെ കാളൻ കോളേജിൽ ശ്യാം കൃഷ്‌ണയാണ് ചെയർമാൻ. അഭിരാം കൃഷ്‌ണ സെക്രട്ടറിയായും അതുൽ കൃഷ്‌ണ യുയുസിയായും തെരഞ്ഞെടുക്കപ്പെട്ടു. മേരിമാത കോളേജിൽ ചെയർമാനായി അമൽ രാജിനെയും ജോയിന്റ് സെക്രട്ടറിയായി എ എസ് മാളവികയെയും യുയുസിയായി വി എസ് അനുരാഗിനെയും തെരഞ്ഞെടുത്തു. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാർഥികൾ ക്യാമ്പസുകളിൽ പ്രകടനം നടത്തി.

എസ്പിസി ഡേ കെങ്കേമാക്കി ജയശ്രീ കുട്ടി പോലീസ്
പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റ്സുകൾ എസ്പിസി ഡേ ആഘോഷിച്ചു. സ്കൂളിലെ സീനിയർ അധ്യാപകനായ രാജൻ ഫ്ലാഗ് ഉയർത്തി കേഡറ്റ്സുകൾക്ക് എസ്പിസി ദിന സന്ദേശം കൈമാറി. അനിഷ്, പ്രസീത, സിപിഒ പിബി