പനമരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് തിരികെ സ്കൂൾ പ്രവേശനോത്സവം ഏച്ചോം സർവ്വോദയ ഹൈസ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡെന്റ് ആസ്യ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. സിഡിഎസ് രജനി ജെനീഷ് അദ്ധ്യക്ഷത വഹിച്ചു.ശുചിത്വ ക്യാമ്പെയിനിന്റെ ഭാമായി മാലിന്യമുക്ത പ്രതിജ്ഞ ബ്ലോക്ക് കോ – ഓഡിനേറ്റർ ലീനജോൺ ചൊല്ലി കൊടുത്തു, ജനപ്രതിനിധികൾ രാമചന്ദ്രൻ മാഷ്, ആനിറ്റഫെലക്സ്, മുൻ ADMC മുരളി എന്നിവർ സന്നിഹിദ്ധരായിരുന്നു. സംഘാടന സമിതി പ്രതിനിധികളായ ഫാദർ ബിജു, ടെക്നിക്കൽ സ്റ്റാഫ് ഷനിൽ, പ്രശാന്ത് വർഗ്ഗീസ്, സിഡിഎസ് വൈസ്ചെയർ പേഴ്സൺ ജാനകി ബാബു,ആർപി കുഞ്ഞികൃഷ്ണൻ , ആനിമേറ്റർമാർ,എംഇസിമാർ എന്നിവർ നേ തൃത്വം നൽകി,450 കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ 15 ആർപിമാർ ക്ലാസിന് നേതൃത്വം നൽകി

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ