പടിഞ്ഞാറത്തറ : പൂഴിത്തോട് -പടിഞ്ഞാറത്തറ ചുരമില്ലാ പാതയുടെ യാഥാർത്ഥ റിപ്പോർട്ടും പാത യാഥാർത്ഥ്യമാക്കേണ്ടതിന്റെ ആവശ്യകത ഉന്നയിച്ച നിവേദനവും പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിന് ജനകീയ കർമ്മ സമിതി ചെയർ പേഴ്സൺ ശകുന്തള ഷണ്മുഖൻ കൈമാറി. നിയോജക മണ്ഡലം എം.എൽ എ ടി സിദ്ദിഖിന്റെ സാന്നിധ്യത്തിലായിരുന്നു നിവേദനം കൈമാറിയത്. ഏറെ താമസിയാതെ വിഷയം സംബന്ധിച്ചു യോഗം വിളിക്കേണ്ടതിന്റെ ആവശ്യകത എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കർമ്മ സമിതി വൈ ചെയർമാൻ ജോൺസൻ ഒ ജെ, അംഗങ്ങളായ ടോമി ഓലിക്കുഴി, എ അബ്ദുൾ റഹ്മാൻ നേതൃത്വം നൽകി.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.