മാനന്തവാടി: തെറ്റു ചെയ്തില്ല എന്നതിലല്ല എന്തെല്ലാം നന്മകൾ ചെയ്തു എന്ന് കൂടിയാണ് മനുഷ്യനെ ദൈവം വിലയിരുത്തുകയെന്നും കൈകൾ ശുദ്ധമായി സൂക്ഷിക്കുന്നതിനോടൊപ്പം മനസ്സ് സുകൃതങ്ങൾ കൊണ്ട് നിറക്കാനും ശ്രദ്ധിക്കണമെന്നും മലബാർ ഭദ്രാസനാധിപൻ ഡോ. സ്തേഫനോസ് മോർ ഗീവർഗീസ് മെത്രാപ്പോലീത്ത പറഞ്ഞു.
തൃശ്ശിലേരി മാർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പളളിയിൽ തിരുനാൾ സമാപനത്തിൽ നടന്ന വിശുദ്ധ അഞ്ചിന്മേൽ കുർബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്ക് ഫാ. ബേബി പൗലോസ് ഓലിക്കൽ, ഫാ. ഷിനു പാറയ്ക്കൽ, ഫാ. എൽദോ കുരൻതാഴത്ത്പറമ്പിൽ,ഫാ.വർഗ്ഗീസ് താഴത്തുകുടി, ഫാ. കെന്നി ജോൺ മാരിയിൽ, ഫാ. അനൂപ് ചാത്തനാട്ടുകൂടി, ഫാ. തോമസ് നെടിയവിള, ഫാ. ലിജൊ തമ്പി ആനിക്കാട്ടിൽ, വികാരി ഫാ. ഷിൻസൻ മത്തായി മത്തോക്കിൽ എന്നിവർ സഹ കാർമികത്വം വഹിച്ചു.
സമാപന ചടങ്ങിൽ ബസേലിയൻപുരസ്കാരം പത്മശ്രീ ചെറു വയൽരാമന് ബിഷപ്പ് സമ്മാ
നിച്ചു. ബസേലിയൻ പ്രതിഭാ പുരസ്കാരം ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണിക്ക് സമ്മാനിച്ചു. എൻ എച്ച് അൻവർ ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ് ലഭിച്ച വയനാട് വിഷൻ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ മേഖലകളിലേക്കുള്ള ബസേലിയൻ ചാരിറ്റി ഫണ്ട് സമർപ്പണവും നടത്തി. പ്രദക്ഷിണത്തിനും നേർച്ച ഭക്ഷണത്തിനും ശേഷം വികാരി ഫാ. ഷിൻസൺ മത്തായി മത്തോക്കിൽ തിരുനാളിന് കൊടിയിറക്കി. മാനന്തവാടി
സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് ആരംഭിച്ച തീർത്ഥാടന പദയാത്ര വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലെ സ്വികരണം ഏറ്റ് വാങ്ങി തൃശ്ശിലേരി സിംഹാന പള്ളിയിൽ സമാപിച്ചു. പി.കെ. ജോർജ്ജ്, രാജു അരികുപുറത്ത് , കെ.എം. ഷിനോജ്, ജോൺ ബേബി , എബിൻ പി. ഏലിയാസ്, എൽദോ ചെങ്ങമനാട് , ബേസിൽ ജോർജ്, പി.വി. സ്കറിയ, അമൽ കുര്യൻ, അജീഷ് വരമ്പേൽ എന്നിവർ നേതൃത്വംനൽകി.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ