“മ്യൂസിയങ്ങൾ നാടിൻ്റെ പൈതൃക സാംസ്കാരിക നിലയങ്ങൾ” – മന്ത്രി അഹമ്മദ് ദേവർ കോവിൽ

മ്യൂസിയങ്ങൾ നാടിൻ്റെ സാംസ്കാരിക നിലയങ്ങളാണെന്ന് മ്യൂസിയം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. കുഞ്ഞോം കുങ്കിച്ചിറ മ്യൂസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലിക സാഹചര്യങ്ങളിൽ കാലത്തോട് കഥ പറയുന്ന മ്യൂസിയങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഇക്കാരണങ്ങൾ കൊണ്ടു തന്നെ കേരളത്തെ മ്യൂസിയം ഹബ്ബാക്കി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. കേരള ചരിത്ര മ്യൂസിയം വൈവിധ്യമാർന്ന കാഴ്ചപ്പാടുകളോടെയാണ് ഇവ നിറവേറ്റുന്നത്. ചരിത്രപരവും ജൈവ കാർഷിക സംസ്കൃതിയുടെയും വേരുകളാഴ്ത്തിയ വയനാടിന് കുങ്കിച്ചിറ മ്യൂസിയം വഴികാട്ടിയാകും. വയനാടിൻ്റെ അനന്യമായ പൈതൃകം വരും തലമുറയ്ക്ക് തൊട്ടറിയാനും ഇവിടെ സൗകര്യമൊരുക്കുന്നു. അനന്തമായ കഥപറയുന്ന നാഗരികതകൾക്കൊപ്പം ഗോത്ര ജീവിത ചാരുതകൾ പോരാട്ടങ്ങൾ അനുഷ്ഠാനങ്ങൾ എന്നിവയെല്ലാം ഇവിടെ സന്നിവേശിപ്പിച്ചിട്ടുണ്ട്. കേരളത്തിൻ്റെ ഒമ്പതാമത് മ്യൂസിയമാണിത്.അടുത്ത മ്യൂസിയം മലപ്പുറത്ത് ഉടൻ തുറക്കും. കേവലമായ കാഴ്ച അനുഭവങ്ങൾക്കൊപ്പം അമൂല്യമായ പൈതൃകങ്ങളെ വരും കാലത്തിന് പരിചയപ്പെടുത്തുക എന്ന ഉത്തരവാദിത്തം കൂടിയാണ് ഇവിടെ നിറവേറ്റപ്പെടുന്നത്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമെല്ലാം മ്യൂസിയം ദിശാബോധം നൽകും. തനത് മ്യൂസിയം സങ്കൽപ്പങ്ങളിൽ നിന്നും വേറിട്ട് വയനാടിൻ്റെ ജൈവ സാംസ്കാരിക പെരുമയ്ക്ക് പ്രധാന്യം നൽകുന്ന കുങ്കിച്ചിറ മ്യൂസിയം വയനാടിൻ്റെ വിനോദ സഞ്ചാര ഭൂപടത്തിലും ഇടതേടുമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. മ്യൂസിയത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചവർക്ക് മന്ത്രി ഉപഹാരം നൽകി.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.