ആരോഗ്യകേരളം വയനാടിന് കീഴില്‍ വിവിധ സ്ഥാപനങ്ങളിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു. മെഡിസിന്‍, സര്‍ജറി, പീഡിയാട്രിക്‌സ്, ഇഎന്‍ടി, ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി എന്നീ തസ്തികകളിലാണ് സ്‌പെഷ്യലിസ്റ്റ് നിയമനം. അര്‍ബന്‍ ക്ലിനിക്കുകളില്‍ മൂന്നു മണിക്കൂര്‍ സേവനം ചെയ്യണം. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും അപേക്ഷിക്കാം. ഗൈനക്കോളജിസ്റ്റുകള്‍ക്ക് എംബിബിഎസ്/ഡിജിഒ/എംഎസ്/ഡിഎന്‍ബി ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി യോഗ്യതയുണ്ടായിരിക്കണം. മറ്റു ഡോക്ടര്‍മാര്‍ക്ക് എംബിബിഎസ് ബിരുദവും ഡി സി.എം.സി രജിസ്‌ട്രേഷനും വേണം.സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് dpmwynd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. മറ്റു ഡോക്ടര്‍മാര്‍ ഇ-മെയില്‍ വിലാസത്തിലും കൈനാട്ടിയിലെ ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ നേരിട്ടും അപേക്ഷ നല്‍കണം. അപേക്ഷകര്‍ ആധാര്‍, പാന്‍ കാര്‍ഡ് പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഒക്ടോബര്‍ 19 വൈകീട്ട് 4 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 04936 202771.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.