ആരോഗ്യകേരളം വയനാടിന് കീഴില്‍ ആര്.ബി.എസ.്കെ നേഴ്സുമാരെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (ജെ.പി.എച്ച്.എന്‍) കോഴ്സ് കഴിഞ്ഞവരും കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ 19ന് വൈകീട്ട് 4 വരെ കൈനാട്ടിയിലെ ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ സ്വീകരിക്കും. ഫോണ്‍: 04936 202771.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







