ജില്ലാതല അനധികൃത വയറിംഗ് പ്രവൃത്തികള്‍ തടയും.അംഗീകൃത ലൈസന്‍സ് ഇല്ലാത്തവര്‍ വയറിംഗ് ജോലികള്‍ ചെയ്യുന്നത് നിയമ വിരുദ്ധമാണ്. സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ ചെയ്യുന്ന വൈദ്യുതീകരണം നിലവാരകുറവ്, വൈദ്യുതി ചോര്‍ച്ച, അപകടങ്ങള്‍ എന്നിവയ്ക്ക് കാരണമാവും. ആയതിനാല്‍ അംഗീകൃത ലൈസന്‍സ് ഉള്ളവരെയാണ് വൈദ്യുതീകരണ ജോലി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് സ്ഥാപന ഉടമ ഉറപ്പ് വരുത്തണം. അനധികൃത വയറിംഗ് ചെയ്യുന്നവര്‍ക്കെതിരെയും ഉപഭോക്താവിനെതിരെയും നിയമ നടപടി സ്വീകരിക്കും. അനധികൃത വയറിംഗ് തടയല്‍ പ്രഥമയോഗത്തില്‍
കെ.എസ്.ഇ.ബി, ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.ബി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി.സുമേഷ്, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് വിനോദ് പിള്ള , ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ പ്രതിനിധി കെ.വി ദേവദാസ്, ബി. ക്ലാസ്സ് കോണ്‍ട്രാക്ടര്‍ എ.മുഹമ്മദലി, സി ക്ലാസ്സ് കോണ്‍ട്രാക്ടര്‍ കെ.പി അബൂക്കര്‍ വയര്‍മാന്‍ പ്രതിനിധി കെ.ഇല്യാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ