ശക്തമായ കാറ്റിൽ വൈദ്യുതി ബന്ധം തകർന്നതിനെ തുടർന്ന് വയനാട്ടിലെ നാൽപ്പത് ശതമാനം പേരും ഇരുട്ടിലായി. രണ്ടു ദിവസത്തിനിടെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത് മൂന്നേ മുക്കാൽ ലക്ഷത്തോളം ആളുകൾക്ക്. പ്രതികൂല സാഹചര്യത്തിലും പുനഃസ്ഥാപിക്കാൻ തീവ്ര ശ്രമം നടത്തുകയാണ് കെ എസ് ഇ ബി അധികൃതർ.വയനാട് സമീപ കാലത്ത് കാണാത്ത തരത്തിൽ ആഞ്ഞു വീശിയ കാറ്റിൽ വൈദ്യുതി വിതരണ ശൃംഖല താറുമാറായി. 893 ഇടങ്ങളിൽ ലൈനുകൾ പൊട്ടി. 533 വൈദ്യുതി കാലുകൾ തകർന്നു. 700 വൈദ്യുതി കാലുകൾ മറിഞ്ഞു വീണു. മൂന്നേ മുക്കാൽ ആളുകൾക്ക് രണ്ടു ദിവസത്തിനിടെ വൈദ്യുതി തടസം നേരിട്ടു. കൽപറ്റയിലെ പ്രശ്നം ഏറെക്കുറെ പരിഹരിച്ചെങ്കിലും മാനന്തവാടി ബത്തേരി താലൂക്കുകളിൽ ഭൂരിഭാഗം ആളുകളും ഇരുട്ടിലായി.മൊബൈൽ ഫോണുകൾ പ്രവർത്തിക്കാത്തത് പ്രതിസന്ധി ഘട്ടത്തിലെ ആശയവിനിമയത്തെ ബാധിക്കുന്നുണ്ട്. പ്രശ്ന പരിഹാരത്തിനുള്ള തീവ്ര പരിശ്രമത്തിലാണ് കെ എസ് ഇ ബി ജീവനക്കാർ. പ്രതികൂല കാലാവസ്ഥയില്ലെങ്കിൽ രണ്ടു ദിവസത്തിനകം സാധാരണ ഗതിയിലാക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. പരാതികൾ അറിയിക്കാൻ ജില്ലാടിസ്ഥാനത്തിൽ വാട്സ് ആപ് നമ്പർ ലഭ്യമാക്കി. 9496010626 എന്ന നമ്പറിൽ തടസങ്ങൾ അറിയിക്കാം.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ