തലപ്പുഴ മക്കിമലയിൽ ഉരുൾപ്പൊട്ടാൻ സാധ്യത കുന്നിൽ ചെരുവിലും ഉരുൾപ്പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസികുന്നവർ മാറി താമസിക്കണമെന്ന് തലപ്പുഴ പോലീസിൻ്റെ അനൗൺസ്മെന്റ്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും പോലീസിൻ്റെ മുന്നറിയിപ്പ് ഇന്ന് രാവിലെ 6 മണിക്കാണ് മക്കിമല പ്രദേശ തലപ്പുഴ പോലീസ് വാഹനത്തിൽ അനൗൺസ്മെൻ്റ് നടത്തിയത്.നരസി പുഴ കരകവിഞ്ഞതിനെ തുടർന്ന് നടവയൽ പേരൂർ അമ്പലക്കോളനിയിലെ 15 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു. നെയ്കുപ്പ കോളനിയിൽ നിന്നും പത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു.യവനാർകുളം കാവുങ്കൽ ഷമുലിൻ്റെ വീടിൻ്റെ പിൻഭാഗം കുന്ന് ഇടിഞ്ഞു.ചൂട്ടക്കടവ് പമ്പ ഹൗസിന് മുമ്പിലെ റോഡിലും വെള്ളം കയറി.പിലാക്കാവ് മണിയൻ കുന്നിൽ വീടിന് പിറകിൽ മണ്ണിടിഞ്ഞ് വീണു.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം