കലിതുള്ളി കാലവർഷം;ജനങ്ങൾ ജാഗ്രതപാലിക്കണം.

ജില്ലയിൽ കാലവര്‍ഷം ശക്തമായ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന്‌ ജില്ലാ ദുരന്ത നിവാരണ സമിതി യോഗം നിർദേശിച്ചു. പുഴകളിലെ ജലനിരപ്പ്‌ കൂടുതൽ ഉയരാന്‍ സാധ്യതയുണ്ട്. കരകവിഞ്ഞൊഴുകുന്ന പനമരം, മാനന്തവാടി പുഴകളുടെ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. ജില്ലയിലെ എല്ലാ പുഴകളും ഇപ്പോള്‍ കരകവിഞ്ഞാണ് ഒഴുകുന്നത്‌ അതിനാൽ തീരങ്ങളിൽ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന്‌ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ഥിച്ചു.
മുത്തങ്ങ പുഴയില്‍ ജലനിരപ്പുയരുന്നതിനാല്‍ മുത്തങ്ങ വഴിയുള്ള യാത്രകള്‍ ആഗസ്റ്റ് ഒൻപത്‌ വരെ പരമാവധി ഒഴിവാക്കണം. അത്യാവശ്യ യാത്രക്കാര്‍ അപകട സാധ്യത മുന്‍കൂട്ടികണ്ട്‌ ബദല്‍ വഴികള്‍ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പേരിയ ഭാഗത്ത് മണ്ണടിച്ചില്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികൾക്ക്‌ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാരാപ്പുഴ, ബാണാസുര ഡാമുകളില്‍ അകടകരമായ സ്ഥിതിയില്ലെന്ന് യോഗം വിലയിരുത്തി. കാരാപ്പുഴയില്‍ മൂന്ന് ഷട്ടറുകള്‍ 15 സെന്റീമീറ്റർ വീതം ഉയര്‍ത്തി ജലനിരപ്പ്‌ നിയന്ത്രിക്കുന്നുണ്ട്. കബനി ബീച്ചനഹള്ളി ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.
വൈദ്യുതി വിതരണത്തിനുള്ള തടസ്സങ്ങള്‍ പരിഹരിക്കാന്‍ കെഎസ്ഇബി ജീവനക്കാർ മുഴുവന്‍ സമയം പ്രവര്‍ത്തന സജ്ജമാണ്. ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അവശ്യ സർവീസുകൾ ജനറേറ്ററുകള്‍ സജ്ജമാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. മൊബൈല്‍ ടവര്‍ ഓപ്പറേറ്റര്‍മാര്‍ 24 മണിക്കൂറും പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന്‌ ജനറേറ്ററുകള്‍ സജ്ജമാക്കണം. ഇന്ധന ലഭ്യത ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തും. പെട്രോള്‍ ബങ്കുകള്‍ ആവശ്യത്തിന് സ്‌റ്റോക്ക് കരുതണം. ജില്ലയിലേക്ക് കൂടുതല്‍ ജനറേറ്ററുകള്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കും.ബോട്ടുകള്‍ കൈവശമുള്ളവര്‍ അവ പ്രവർത്തന യോഗ്യമെന്ന്‌ ഉറപ്പ്‌വരുത്തണം.
എല്ലാ ആശുപത്രികളും അത്യാഹിതങ്ങള്‍ നേരിടുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തണം. നിലവില്‍ കോവിഡ് ചുമതലയിലുള്ളതാണെങ്കിലും ബേസിക് ലൈഫ് സപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആംബുലന്‍സുകളുടെ ലഭ്യത ഉറപ്പാക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, സബ് കലക്ടര്‍ വികല്പ് ഭരദ്വാജ്, അസി.കലക്ടര്‍ ഡോ. ബല്‍പ്രീത് സിംഗ്, ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോ, എഡിഎം മുഹമ്മദ് യൂസുഫ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷ്, എന്നിവർ പങ്കെടുത്തു.

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഒരു ലക്ഷം കടന്നു.

പുതുവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ ഒരു ലക്ഷം കടന്നിരുന്ന വില മാസം അവസാനമായപ്പോള്‍ കുറയുകയും ജനുവരി ഒന്ന് മുതല്‍ വര്‍ധനവുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം

മിഠായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

കൽപ്പറ്റ :വൈത്തിരി ബി.ആർ.സിക്ക് കീഴിൽ ഗൃഹാധിഷിഠിത വിദ്യാഭ്യാസം നടത്തുന്ന ശയ്യാവലംബരായ കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ മിഠായി- ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന

പക്ഷിപ്പനിയും വിലക്കയറ്റവും ബാധിച്ചില്ല;പുതുവത്സരത്തിന് മലയാളി കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി

തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ മലയാളികള്‍ കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി. സംസ്ഥാനത്ത് പക്ഷിപ്പനി ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ന്യൂ ഇയര്‍ ആഘോഷത്തെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ 31 ന് 9.04 ലക്ഷം

യാത്രയയപ്പ് നൽകി

കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌

പി.സുനിൽബാബുവിന് യാത്രയയപ്പ് നൽകി

കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വിരമിച്ച പി.സുനിൽബാബുവിന് ഭരണസമിതിയും, ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ വി.യൂസഫ്, അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം.ആന്റണി,

2026 മാർച്ചില്‍ 500 രൂപ നോട്ട് പിന്‍വലിക്കുമോ?

സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാർത്തകളും റിപ്പോർട്ടുകളും എല്ലായിപ്പോഴും ശരിയായിരിക്കണമെന്നില്ല. എന്നാൽ ഇതിലൂടെ നടക്കുന്ന വിപുലമായ പ്രചരണങ്ങൾ പലരെയും ആശങ്കയിലാക്കുന്നതാണ് സ്ഥിരമായി കണ്ടുവരുന്ന രീതി. ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ വൃത്തങ്ങൾക്ക് നേരിട്ട് ഇടപെടേണ്ട സാഹചര്യവും ഉണ്ടാവും. അത്തരത്തിലൊരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.