തരിയോട് : വയനാട് ചുരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായ പൂഴിത്തോട് – പടിഞ്ഞാറത്തറ പാതക്കായി ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന പോരാട്ടങ്ങൾക്ക് എല്ലാ വിധത്തിലുമുള്ള പിന്തുണയും നൽകുമെന്ന് തരിയോട് ഫൊറോനാ കൗൺസിൽ യോഗം ഏകകണ്ഡമായി അഭിപ്രായപ്പെട്ടു. ഫൊറോനാ വികാരി ഫാ തോമസ് പ്ലാശനാൽ അധ്യക്ഷത വഹിച്ചു.ഫാ വിനോദ് പാക്കാനിക്കുഴിയിൽ മുഖ്യാധിതിയായിരുന്നു. കർമ്മ സമിതി ചെയർ പേഴ്സൺ ശകുന്തള ഷണ്മുഖൻ, ജോൺസൻ ഒ.ജെ, കമൽ ജോസഫ് പ്രസംഗിച്ചു. സിബി മാങ്കോട്ട് സ്വാഗതവും, സിബി മാപ്രാനത്ത് നന്ദിയും പറഞ്ഞു. സാജൻ തുണ്ടിയിൽ,ജോണി മുകളേൽ, ആലിക്കുട്ടി സി.കെ, അബ്ദുൾ അസീസ്, ഉലഹന്നാൻ പട്ടരുമഠം എന്നിവർ പങ്കെടുത്തു.

അമീബിക് മസ്തിഷ്‌കജ്വരം: അമീബ തലച്ചോറിലെത്തുന്നത് മൂക്കിലൂടെ മാത്രമല്ല; നിങ്ങളുടെ കിണര്‍ സുരക്ഷിതമോ?
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഒപ്പം രോഗബാധ ഉണ്ടാകുന്ന വഴികളും മാറി വരികയാണ്. കിണര്‍ വെള്ളത്തിലും അമീബയുടെ സാന്നിധ്യമുണ്ടെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. രോഗബാധ ഉണ്ടാകുന്നതിനെക്കുറിച്ചും ബാധിക്കുന്നതിനെക്കുറിച്ചും പ്രതിരോധമാര്‍ഗ്ഗങ്ങളെക്കുറിച്ചും പറയുകയാണ് ഡോ. സരീഷ്. റിപ്പോര്‍ട്ടുകളനുസരിച്ച്