മെസ്സി കൊച്ചിയിലെത്തും; അർജന്റീനയുടെ മത്സരം കൊച്ചിയിൽ നടത്താൻ സർക്കാർ

ലയണൽ മെസ്സിയും ലോക ജേതാക്കളായ അർജന്റീനൻ സംഘവും നവംബറിൽ തന്നെ കേരളത്തിലെത്തും. കളി കൊച്ചിയിൽ നടത്തുമെന്നും സർക്കാർ അറിയിച്ചു.

നേരത്തെ മെസ്സിയും സംഘവും കേരത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തത കുറവുണ്ടായിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ചില അസൗകര്യങ്ങളാൽ കൊച്ചിയിലെ ജവഹർലാ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.

കൊച്ചി നേരത്തെ തന്നെ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്. ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് . മുമ്പ് അണ്ടർ 17 ലോകകപ്പ് സമയത്താണ് ഫിഫ നിലവാരത്തിലേക്ക് സ്റ്റേഡിയം ഉയർത്തിയത്. അതേ സമയം സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം അടുത്തിടെ കുറച്ചിരുന്നു. നിശ്ചയിച്ച തിയ്യതി അടുത്തിരിക്കെ എത്രയും പെട്ടെന്ന് സ്റ്റേഡിയം പൂർണ സജ്ജമാക്കാനാണ് നീക്കം.
നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ നവംബർ 10നും 18നും ഇടയിൽ അർജൻ്റീന ഫുട്ബോൾ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.

റവന്യൂ ജില്ലാ ശാസ്ത്രോത്സവം ഒക്ടോബര്‍ 16,17 തീയ്യതികളിൽ

റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബര്‍ 16, 17 തീയ്യതികളിൽ മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസിൽ വെച്ച് നടക്കും. ഹൈസ്കൂൾ, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ സബ്‍ജില്ലാ തലങ്ങളിൽ ഒന്നും

പാൽ വില കൂട്ടും, വർധന ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ, മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർധനയുണ്ടാകുക. മിൽമയ്ക്കാണ് പാൽവില വർധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. സഭയിൽ തോമസ്

കർഷക താല്പര്യ കൂട്ടായ്മകളുടെ പരിശീലനവും, കാർഷികോപാധികളുടെ വിതരണവും നടത്തി

ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് , ജെ ഡി ഇ പീറ്റസ്, ഐ ഡി എച് എന്നിവരുടെ പിന്തുണയോടെ ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ എന്ന സന്നദ്ധസംഘടന വയനാട് ജില്ലയിൽ നടപ്പിലാക്കിവരുന്ന ഇന്ത്യ കോഫി കാലാവസ്ഥ

മെസ്സി കൊച്ചിയിലെത്തും; അർജന്റീനയുടെ മത്സരം കൊച്ചിയിൽ നടത്താൻ സർക്കാർ

ലയണൽ മെസ്സിയും ലോക ജേതാക്കളായ അർജന്റീനൻ സംഘവും നവംബറിൽ തന്നെ കേരളത്തിലെത്തും. കളി കൊച്ചിയിൽ നടത്തുമെന്നും സർക്കാർ അറിയിച്ചു. നേരത്തെ മെസ്സിയും സംഘവും കേരത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും

അമീബിക് മസ്തിഷ്‌കജ്വരം: അമീബ തലച്ചോറിലെത്തുന്നത് മൂക്കിലൂടെ മാത്രമല്ല; നിങ്ങളുടെ കിണര്‍ സുരക്ഷിതമോ?

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഒപ്പം രോഗബാധ ഉണ്ടാകുന്ന വഴികളും മാറി വരികയാണ്. കിണര്‍ വെള്ളത്തിലും അമീബയുടെ സാന്നിധ്യമുണ്ടെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. രോഗബാധ ഉണ്ടാകുന്നതിനെക്കുറിച്ചും ബാധിക്കുന്നതിനെക്കുറിച്ചും പ്രതിരോധമാര്‍ഗ്ഗങ്ങളെക്കുറിച്ചും പറയുകയാണ് ഡോ. സരീഷ്. റിപ്പോര്‍ട്ടുകളനുസരിച്ച്

പ്ലാസ്റ്റിക് കസേരകളില്‍ ദ്വാരമുളളത് കണ്ടിട്ടില്ലേ? അതിനും കാരണമുണ്ട്

നിങ്ങളുടെയൊക്കെ വീടുകളിലും ഓഫീസുകളിലും എവിടെയെങ്കിലും ഒക്കെ പ്ലാസ്റ്റിക് കസേരകളില്ലേ? എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ പ്ലാസ്റ്റിക് കസേരകളില്‍ എന്തുകൊണ്ടാണ് ദ്വാരം ഉള്ളതെന്ന്? അതിന് പിന്നില്‍ എന്തെങ്കിലും കാരണം ഉണ്ടോ എന്ന്? കേവലം ഭംഗിക്ക് വേണ്ടി മാത്രമല്ല ഈ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.