ദേശിയ സസ്യ ജനിതക സംരക്ഷണ പുരസ്‌കാരം നേടിയ ബത്തേരി സ്വദേശി പ്രസീദ്കുമാര്‍ തയ്യിലിനെ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ആദരിച്ചു. പൈതൃക നെല്‍വിത്തുകള്‍
നട്ടുപരിപാലിക്കുന്നതിനും വിവിധ തരത്തിലുള്ള ചക്ക, മാങ്ങ, പച്ചക്കറികള്‍ തുടങ്ങിയവ സംരംക്ഷിക്കുന്നതിനുമാണ് പ്രസീദ്കുമാറിന് പുരസ്‌കാരം ലഭിച്ചത്. ചടങ്ങില്‍ എ.ഡി.എം എന്‍. ഐ ഷാജു പങ്കെടുത്തു.

എസ്പിസി ഡേ കെങ്കേമാക്കി ജയശ്രീ കുട്ടി പോലീസ്
പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റ്സുകൾ എസ്പിസി ഡേ ആഘോഷിച്ചു. സ്കൂളിലെ സീനിയർ അധ്യാപകനായ രാജൻ ഫ്ലാഗ് ഉയർത്തി കേഡറ്റ്സുകൾക്ക് എസ്പിസി ദിന സന്ദേശം കൈമാറി. അനിഷ്, പ്രസീത, സിപിഒ പിബി