സാക്ഷരതാ തുടര്‍ വിദ്യാഭ്യാസം; ബിരുദ പഠനത്തിന് തുക വകയിരുത്തും-ജില്ലാ സാക്ഷരതാ സമിതി

ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് വിജയിക്കുന്ന പഠിതാക്കള്‍ക്ക് ബിരുദ പഠനത്തിന് ആവശ്യമായ ധനസഹായം പദ്ധതി മുഖേന ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ സാക്ഷരതാ മിഷന്‍ ചെയര്‍മാനുമായ സംഷാദ് മരക്കാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ സാക്ഷരതാ സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരാതാ മിഷന്റെ വിവിധ പദ്ധതികള്‍ യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സാക്ഷരതാ മിഷന്‍ മഹിള സമഖ്യ സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തുന്ന മുന്നേറ്റം സ്ത്രീ ശാക്തീകരണ പരിപാടിയില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്ത ആദിവാസി വിഭാഗം പഠിതാക്കളുടെ രജിസ്‌ട്രേഷന്‍ ഫോറം മഹിള സമഖ്യ കോര്‍ഡിനേറ്റര്‍ വി.ഡി.അംബികയില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്വീകരിച്ചു. സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം വാര്‍ത്താ പത്രികയുടെ ജില്ലാതല പ്രകാശനം ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് എ ആതിരക്ക് നല്‍കി വൈസ് പ്രസിഡന്റ് എസ്.ബിന്ദു നിര്‍വ്വഹിച്ചു. തുല്യതാ പഠിതാക്കള്‍ക്കായി ത്രിദിന ജൈവ വൈവിധ്യ പഠന ക്യാമ്പ്, തുടര്‍ വിദ്യാഭ്യാസ സെമിനാര്‍, നുല്‍പ്പുഴ ഗ്രാമ പഞ്ചായത്തില്‍ പൗരബോധന ക്യാമ്പ്, ബ്രെയില്‍ സാക്ഷരതാ പദ്ധതി, പനമരം ഗ്രാമ പഞ്ചായത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ചങ്ങാതി സാക്ഷരതാ പദ്ധതി, ആദിവാസി നാലാം തരം തുല്യത പദ്ധതി എന്നിവ നടപ്പാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്‍മാരായ സീത വിജയന്‍, ഉഷ തമ്പി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജയരാജന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ്, വ്യവസായ കേന്ദ്രം മാനേജര്‍ ജി. വിനോദ്, ഡി.ഡി.ഇ ജൂനിയര്‍ സൂപ്രണ്ട് മുഹമ്മദ് അഷ്‌റഫ്, പി.വി.ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അപകടകരമായി ബസ് ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിടണം: ഡിവൈഎഫ്ഐ

തിരുനെല്ലി: യാത്രക്കാരുടെ ജീവൻ പണയംവെച്ച് നിരന്തരം അപകടകരമായി ബസ് ഓടിക്കുന്നുവെന്ന് ആരോപിച്ച് മാനന്തവാടി-കുട്ട റൂട്ടിലെ കെഎസ്ആർടിസി ഡ്രൈവർ സുനിമോനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.മറ്റ് വാഹനങ്ങൾക്ക് നേരെ ബസ് ഓടിച്ച് പ്രകോപനം സൃഷ്ടിക്കുക,

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.

ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നത്തെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 11,185 രൂപയായി.ഒരു പവന്‍ 89,480 രൂപയും. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല.ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന

മീനങ്ങാടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 12 പവൻ സ്വർണവും പണവും കവർന്നു.

മീനങ്ങാടി: ചണ്ണാളിയിൽ വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണവും പണവും കവർന്നു. പടാളിയിൽ റിയാസിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. വിവരമറിഞ്ഞ് മീനങ്ങാടി പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന

അനുമോദന യോഗം നടത്തി

പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനും , വിജയ ശതമാനം വർദ്ധിപ്പിക്കുന്നതനും മികച്ച സഹകരണവും, പിന്തുണയും നല്കിയ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം

ഇടവേളക്ക് ശേഷം കേരളത്തിൽ മഴ; ഇന്ന് മുതൽ 3 ദിവസം ഇടിമിന്നലോടെ മഴയെത്തും, നാളെ മുതൽ ശക്തമായ മഴ, യെല്ലോ അല‍ർട്ട്

ഒരിടവേളക്ക് ശേഷം കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ പത്താം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ടാം

മദ്യപാനം കരളിനെ മാത്രമല്ല, മസ്തിഷ്‌കത്തെയും ബാധിക്കും; ഗുരുതരമായ പക്ഷാഘാതത്തിന് കാരണമാകുമെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. ചെറിയ തോതിലുള്ള മദ്യപാനം പോലും കരളിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. എന്നാല്‍ ഇപ്പോഴിതാ അമിതമായ മദ്യപാനം മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.