സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ ഒക്ടോബര്‍ 28, 29 തീയ്യതികളില്‍ നടക്കും. ജില്ലയില്‍ 5 പരീക്ഷ കേന്ദ്രങ്ങളിലായി 72 പേര്‍ ഏഴാം തരം തുല്യതയും 213 പേര്‍ നാലാം തരം തുല്യതയും എഴുതും. ഹിന്ദി ഉള്‍പ്പെടെ 6 വിഷയങ്ങള്‍ ഏഴാം തരത്തിനും ഇംഗ്ലീഷ് ഭാഷ ഉള്‍പ്പെടെ 4 വിഷയങ്ങള്‍ നാലാം തരത്തിനും ഉണ്ട്. പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിക്കും. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിക്കും.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







