സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ബാങ്ക് മിത്ര തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത ബി.കോം. ബയോഡാറ്റ, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേകകളുമായി നവംബര്‍ 7 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തണം. ഫോണ്‍: 04936 220 408.

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി
ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ