കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഭവന വായ്പ പദ്ധതിയിന്‍ കീഴില്‍ വായ്പ അനുവദിക്കുന്നതിനായി വയനാട് ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപ വായ്പ ലഭിക്കും. അപേക്ഷകര്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. തിരിച്ചടവ് കാലാവധി പരമാവധി 20 വര്‍ഷം വരെ. പലിശ നിരക്ക് 7% മുതല്‍ 8.75% വരെ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് വസ്തു ജാമ്യം ഹാജരാക്കണം. അപേക്ഷാഫോറം കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 04936 202869, 9400068512

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







