പടിഞ്ഞാറത്തറ:മുസ്ലിം സാർവ്വീസ് സൊസൈറ്റി പലസ്തീൻ ഐക്യദാർഡ്യ പ്രതിജ്ഞയോടെ
വയനാട് ജില്ലയിലെ ആദ്യത്തെ എം എസ് എസ് ലേഡീസ് വിങ്ങ് രൂപീകരണ യോഗം സി.എച്.മുഹമ്മദ് കോയാ മെമ്മോറിയൽ സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു.
ജില്ലാ പ്രസിഡന്റ് അബ്ദുൾ മനാഫ് ഉദ്ഘാടനം ചെയ്തു,
യൂണിറ്റ് പ്രസിഡന്റ് കെ മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം ബഷീർ ഭാരവാഹികളായ പീ.മായൻ,പി.എ അബൂബക്കർ,കെ.ടി.കുഞ്ഞബ്ദുള്ള,പി ഇബ്രാഹിം,നസീമ പൊന്നാണ്ടി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി മറിയം ടീച്ചർ (പ്രസിഡന്റ്),ഹഫ്സത്ത് കളത്തിൽ(വൈസ് പ്രസിഡണ്ട്),ഹസീന ഏ പി(സെക്രട്ടറി), റഹ്മത്ത് (ജോയിന്റ് സെക്രട്ടറി),നസീമ പൊന്നാണ്ടി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ഹിരോഷിമ ദിനം: സമാധാനബോംബ് പൊട്ടിച്ച് വൈത്തിരി സ്കൂൾ
വൈത്തിരി: ഹിരോഷിമ ദിനത്തിൽ സമാധാന ബോംബ് പൊട്ടിച്ച് വൈത്തിരി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ. പരിപാടിയുടെ ഭാഗമായി സമാധാന സന്ദേശങ്ങൾ നിറച്ച ബോംബ് പൊട്ടിക്കുകയും, യുദ്ധത്തിനെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്തു. അധ്യാപകരായ പ്രവീൺ ദാസ്, ജസീം.ടി,