സിബിഎസ്ഇ വയനാട് സഹോദയ
ജില്ലാതല മത്സരത്തിൽ
വെള്ളമുണ്ട ഡബ്ല്യൂഎംഒ ഇംഗ്ലീഷ്
അക്കാദമിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അൽഷാഫിത്തിന് ഹൈസ്കൂൾ വിഭാഗത്തിൽ
മിമിക്രി മത്സരത്തിൽ മിന്നുന്ന വിജയം.
തുടർച്ചയായ് രണ്ടാം വർഷമാണ് ജില്ലാതലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടുന്നത് . അധ്യാപകരായ ശശി പ്രവീൺ എന്നിവരാണ് പരിശീലകർ.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.