കല്‍പ്പറ്റ: അഡ്വ. അംജത് ഫൈസിയുടെ വിവാഹത്തോടനുബന്ധിച്ച് നൽകപ്പെടുന്ന മംഗല്യ നിധി സ്കോളർഷിപ്പിന് നവംബർ 2 വരെ അപേക്ഷിക്കാം.
കേരള / ഇന്ത്യ / വിദേശ രാജ്യങ്ങളിലെ ഉന്നത സ്ഥാപനങ്ങളിൽ ഉപരിപഠനം നടത്താൻ 3 വിദ്യാർത്ഥികൾക്ക് സമ്പൂർണ പഠന ചിലവും
500 വിദ്യാര്‍ത്ഥികള്‍ക്ക് 25000 രൂപ വീതം സ്കോളർഷിപ്പ് നൽകുന്ന മംഗല്യ നിധി പഠനസഹായ പദ്ധതി
നവംബര്‍ 2 വ്യാഴാഴ്ച്ച നടക്കുന്ന നികാഹ് ചടങ്ങില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും ചേർന്ന് തുടക്കം കുറിക്കും.
2023-24 അധ്യായന വര്‍ഷം +2, ഡിഗ്രി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2023 നവംബർ 2 വരെ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. MBBS, NURSING, BPHARM, LLB തുടങ്ങിയ ഏത് കോഴ്സും യഥാർത്ഥ ഫീസിൽ നിന്നും കുറഞ്ഞ ഫീസിൽ പഠനത്തിന് വഴിയൊരുക്കുകയെന്നതാണ് സ്കോളർഷിപ്പിന്റെ പ്രത്യേകത.
Appy ചെയ്യാന്‍ ഈ Link ല്‍ ക്ലിക്ക് ചെയ്യുക:
https://forms.gle/aYV7N4pnRrDm3x7Z9