വെള്ളമുണ്ട മൂന്നാം വാർഡിൽ പ്രധാന ആശ്രയമായ താനിച്ചുവട് റോഡ് പൂർണമായി തകർന്നു. വർഷക്കാലം റോഡിലൂടെ പരന്നോഴുകുന്ന വെള്ളക്കെട്ടാണ് റോഡിന്റെ ശോചനീയാവസ്ഥക്ക് പ്രധാന കാരണം.
കഴിഞ്ഞ രണ്ടു വർഷക്കാലം റോഡിന്റെ യാതൊരു വിധ അറ്റകുറ്റപണികളും നടത്താത്തതിനാൽ കാൽനട പോലും ദുസ്സഹമായിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പല കുറി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും റോഡിന്റെ നിലവിലെ അവസ്ഥക്ക് കാര്യമായ പരിഹാരം കണ്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.