മാനന്തവാടി ജിവിഎച്ച്എസ്എസിലെ എച്ച് എസ് എസ്, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ എൻ എസ് എസ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ജീവദ്യുതി ‘ എന്ന പേരിൽ മാനന്തവാടി മെഡിക്കൽ കോളേജ് രക്തബാങ്കിൻ്റെ സഹകരണത്തോടെ രക്തദാന ക്യാംപും രക്തദാന ബോധവൽക്കരണവും നടത്തി. രക്തദാന ബോധവൽക്കരണ സന്ദേശം രേഖപ്പെടുത്തിയ പ്ലക്കാർഡുകൾ കൈയ്യിലേന്തിയ വൊളണ്ടിയർ യാത്രക്കാരുമായി രക്തദാന സന്ദേശം കൈമാറിയത് ശ്രദ്ധേയമായി. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടിയിലെ പാലിയേറ്റീവ് പ്രവർത്തകനും രക്തദാതാവുമായ കെ.എം. ഷിനോജിനെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പാൾ സലീം അൽത്താഫ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജിജി, പ്രധാനാധ്യാപകൻ കെ.കെ. സന്തോഷ്, പിടിഎ പ്രസിഡൻ്റ് പി.പി. ബിനു എന്നിവർ സംസാരിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ടി.എം. മുബീന, കെ.എം. അർച്ചന, വളണ്ടിയർ ലീഡേഴ്സ് ആയ ഫാത്തിമ അബ്ദുല്ല, ആവണി കൃഷ്ണ, അഫ്സീന, അനഘ, കൃഷ്ണകിഷോർ എന്നിവർ നേതൃത്വം നൽകി.

ജിമ്മും യോഗയും മാത്രം മതിയോ ഹൃദയത്തെ സംരക്ഷിക്കാന്‍? ഹൃദ്രോഗ ചികിത്സാ ചിലവുകളെ നേരിടാന്‍ ഇന്‍ഷുറന്‍സ് സഹായകരമാകുന്നതെങ്ങനെ?
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി ജിമ്മില്‍ പോകുകയും യോഗ ചെയ്യുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സാ ചിലവുകള്‍ താങ്ങാനാവാത്തവയായി മാറിയേക്കാം. ഇവിടെയാണ് ശരിയായ ആരോഗ്യ