വൈത്തിരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ചുരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലക്കിടിയിൽ വെച്ചു നടത്തുന്ന ഏകദിന ഉപവാസം ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ.കെ വാസുദേവൻ ഉദ്ഘാടനം ചെയ്തു.യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സംഷാദ് ബത്തേരി അധ്യക്ഷത വഹിച്ചു. സന്തോഷ് എക്സൽ, ജോജിൻ ടി ജോയി, മുനീർ നെടുങ്കരണ, റോബി ചാക്കോ, ഹൈദ്രു കൽപ്പറ്റ,കെ വി വര്ഗീസ്, ശ്രീജ ശിവദാസ്, സിജിത്ത് ജയപ്രകാശ് വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്