മാനന്തവാടി ജിവിഎച്ച്എസ്എസിലെ എച്ച് എസ് എസ്, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ എൻ എസ് എസ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ജീവദ്യുതി ‘ എന്ന പേരിൽ മാനന്തവാടി മെഡിക്കൽ കോളേജ് രക്തബാങ്കിൻ്റെ സഹകരണത്തോടെ രക്തദാന ക്യാംപും രക്തദാന ബോധവൽക്കരണവും നടത്തി. രക്തദാന ബോധവൽക്കരണ സന്ദേശം രേഖപ്പെടുത്തിയ പ്ലക്കാർഡുകൾ കൈയ്യിലേന്തിയ വൊളണ്ടിയർ യാത്രക്കാരുമായി രക്തദാന സന്ദേശം കൈമാറിയത് ശ്രദ്ധേയമായി. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടിയിലെ പാലിയേറ്റീവ് പ്രവർത്തകനും രക്തദാതാവുമായ കെ.എം. ഷിനോജിനെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പാൾ സലീം അൽത്താഫ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജിജി, പ്രധാനാധ്യാപകൻ കെ.കെ. സന്തോഷ്, പിടിഎ പ്രസിഡൻ്റ് പി.പി. ബിനു എന്നിവർ സംസാരിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ടി.എം. മുബീന, കെ.എം. അർച്ചന, വളണ്ടിയർ ലീഡേഴ്സ് ആയ ഫാത്തിമ അബ്ദുല്ല, ആവണി കൃഷ്ണ, അഫ്സീന, അനഘ, കൃഷ്ണകിഷോർ എന്നിവർ നേതൃത്വം നൽകി.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ