കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, വിമന്‍സ് സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദം. കൂടാതെ ലഹരി വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ , മിഷനുകളിലോ, പ്രൊജക്ടുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി 23 നും 60 നുമിടയില്‍. 2024 ഫെബ്രുവരി 7 വരെയുള്ള കാലയളവിലേക്കാണ് നിയമനം. വിമുക്തി മിഷന്റെ ഭാഗമായി ജില്ലാതലത്തില്‍ നടക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ ഫലപ്രദമായി നടത്തുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക, ജില്ലയില എന്‍.ജി.ഒ കള്‍, ലഹരി വിരുദ്ധ പ്രചാരണ രംഗത്ത് മികച്ച നിലിയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, ലഹരി വിരുദ്ധ സ്‌ക്ൂള്‍-കോളേജ് ക്ലബ്ലുകള്‍, ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകള്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍ എന്നീ വിഭാഗം സംഘടനകളെയും പൊതുജനങ്ങളെയും കൂ്ട്ടിയിണക്കി വിമുക്തി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കുകയാണ് പ്രധാന ജോലി. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും പ്രവര്‍ത്തിപരിചയവും തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി നവംബര്‍ 15 നകം അപേക്ഷിക്കണം. വിലാസം.ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, വയനാട്, മുണ്ടേരി, കല്‍പ്പറ്റ. ഫോണ്‍ 04936 288215.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.