കുട്ടികൾക്കായി ഇ-സർഗ്ഗശാല ഒരുക്കുന്നു.

കൽപ്പറ്റ നിയോജക മണ്ഡലത്തിലെ ഓൺലൈൻ പഠനകേന്ദ്രങ്ങളിൽ എത്തുന്ന കുട്ടികൾക്കായി ഇ-സർഗ്ഗശാല ഒരുക്കുന്നു; ഫസ്റ്റ് ബെൽ പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിവിധ പരിപാടികൾ പഠനകേന്ദ്രങ്ങളിൽ നടന്നു വരുന്നു. സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ, ചിത്രരചന, പോസ്റ്റർ പ്രദർശനം, സ്പെഷലിസ്റ്റ് അധ്യാപകരുടെ നേതൃത്വത്തിൽ കലാ, കായിക, കരകൗശല പ്രവർത്തനങ്ങൾ, നഴ്സറി നിർമ്മാണം എന്നിവ നടന്നു വരുന്നു. വിവിധ മേഖലകളിൽ കുട്ടികൾ ആർജ്ജിച്ചിട്ടുള്ള സർഗ്ഗശേഷികൾ അവതരിപ്പിക്കാനുള്ള ഒരു സാധ്യതയാണ് ഇ-സർഗ്ഗശാല വഴി ആസൂത്രണം ചെയ്തിട്ടുള്ളത്. വിവിധ ഇ-പാഠശാലകളിൽ കുട്ടികൾ 17 ഇ-സർഗ്ഗശാലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിവിധ ഘട്ടങ്ങളിൽ 300 ഓളം കുട്ടികൾ അവതരിപ്പിച്ച പ്രവർത്തനങ്ങളിൽ തെരഞ്ഞെടുത്തവ 04.11.2020ന് 10 മണി മുതൽ 11.30 വരെ വയനാട്ടിലെ പ്രാദേശിക ചാനലുകളായ മലനാട് കമ്മ്യൂണിക്കേഷൻസ്, വയനാട് വിഷൻ എന്നിവയിലൂടെ സംപ്രേക്ഷണം ചെയ്യുകയാണ്. നാടൻ പാട്ടുകൾ, ഗോത്ര കലകൾ, ദഫ്മുട്ട്, പാവകളി, നൃത്തങ്ങൾ, അഭിമുഖം, കൃഷി, കായിക പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, പാചകം തുടങ്ങിയവയാണ് ഇ-സർഗ്ഗശാലയുടെ ഉള്ളടക്കം. സ്കൂൾ അധ്യാപകർ, സ്പെഷലിസ്റ്റ് അധ്യാപകർ, ബി.ആർ.സി പ്രവർത്തകർ, വിദ്യാ വളണ്ടിയർമാർ, പൊതു പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ദൃശ്യ വിരുന്ന്. ഇ-പാഠശാലകളിലെ പഠിതാക്കൾക്ക് ആത്മവിശ്വാസം വളർത്തുന്നതാണ്. ഇ-സർഗ്ഗശാല പ്രവർത്തനങ്ങൾക്ക് കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ .സി.കെ ശശീന്ദൻ നേതൃത്വം നൽകും.

പേടിക്കേണ്ടത് സിബില്‍ സ്‌കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്‌കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍

സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്.

ഹൃദ്രോഗം പിടികൂടിയിട്ടുണ്ടോ; ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ അടയാളങ്ങള്‍ ശ്രദ്ധിക്കണം

നമുക്കുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ച് ശരീരം തന്നെ പല സൂചനകള്‍ നല്‍കാറുണ്ട്. ഹൃദ്രോഗത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അതിന്റെ ലക്ഷണങ്ങളായി ആദ്യം നമ്മുടെ മനസിലേക്ക് വരുന്നത് നെഞ്ചുവേദനയും ശ്വാസ തടസവും ഒക്കെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങളേക്കാള്‍ ഉപരിയായി ചര്‍മ്മം നിങ്ങള്‍ക്ക്

ആരോഗ്യവകുപ്പിൻ്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണം: കെ കെ ശൈലജ

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ബിന്ദു മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ എംഎല്‍എ. ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന്

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; 10 ദിവസത്തേക്കെന്ന് സൂചന; പകരം ചുമതല ആർക്കും നൽകിയിട്ടില്ല

തിരുവനന്തപുരം: തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. പുലർച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര. മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും. പകരം ചുമതല പതിവുപോലെ ആർക്കും

കായികധ്യാപക നിയമനം.

വയനാട് , മാഹി ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ കരാറടിസ്ഥാനത്തില്‍ കായികധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദമാണ് (ബി.പി.എഡ്) യോഗ്യത. പ്രായപരിധി 50 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.