തദ്ദേശ സ്വയം ഭരണ വകുപ്പ്, അമൃദ് മിഷന്‍, പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച് എസ്.സി വിഭാഗം, വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂണിറ്റ് എന്നിവരുടെ ആഭിമുഖ്യത്തില്‍ ജലം ജീവിതം ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ എച്ച് ഐ എം യു.പി സ്‌കൂളില്‍ നടന്ന പരിപാടി കല്‍പ്പറ്റ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സി. ഷെരീഫ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ തെരുവ് നാടകം അവതരിപ്പിച്ചു. ജല സംരക്ഷണത്തെ സന്ദേശം ഉള്‍ക്കൊളളുന്ന മെസേജ് മിറര്‍ സ്‌കൂളില്‍ സ്ഥാപിക്കുകയും ജല മലിനീകരണത്തിനെതിരെയുള്ള ക്യാംപസ് ക്യാന്‍വാസ് നല്‍കുകയും ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കലണ്ടര്‍ സ്‌കെയില്‍ എന്നിവ വിതരണം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. ആലി, പി.ടി.എ പ്രസിഡന്റ് അസീസ് അമ്പിളിയേരി, സ്റ്റാഫ് സെക്രട്ടറി അയൂബ്, എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.വി ദിവ്യ, എന്‍. എസ്. എസ് വോളണ്ടിയര്‍ ഫിദ ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു.

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം
ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ