ക്വാറികൾ തുറക്കണമെന്ന് കേരളാ ആർട്ടിസാൻസ് യൂണിയൻ.

കൽപ്പറ്റ: വയനാട് ജില്ലയിൽ അടഞ്ഞുകിടക്കുന്ന ക്വാറികൾ പരിശോധനയ്ക്ക് വിധേയമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കേരളാ ആർട്ടിസാൻസ് യൂണിയൻ സിഐടിയു ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ജെ.ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.രാജൻ,പി.സൈനുദ്ദീൻ, പി.സി. വൽസല, കെ.പത്മിനി എന്നിവർ സംസാരിച്ചു.നിസ്സാരമായ സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ അനുമതി നിഷേധിച്ചത് മൂലം പല ക്വാറികളും വർഷങ്ങളായി അടഞ്ഞുകിടക്കുന്നു. ഇത് മൂലം ക്വാറി മെറ്റീരിയലുകൾക്ക് ക്ഷാമം നേരിടുകയും, നിർമ്മാണമേഖല കടുത്ത പ്രതിസന്ധിയിലാവുകയും, തൊഴിലാളികൾക്ക് തെഴിൽ നഷ്ടപ്പെടുകയും ചെയ്തു.ജില്ലയ്ക്ക് പുറത്തു നിന്നുള്ള ക്വാറി ഉടമകൾ ഈ സാഹചര്യം മുതലാക്കി കൃത്രിമമായി വിലവർദ്ധിപ്പിച്ച് വയനാട്ടുകാരെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു. അനിയന്ത്രിതമായ വിധത്തിൽ അമിത ത ഭാരം കയറ്റി വയനാട്ടിലേക്ക് വരുന്ന ടിപ്പർ ലോറികളുടെ എണ്ണം വർദ്ധിക്കുകയും, ചുരത്തിൽ ഗതതടസ്സം സൃഷ്ടിക്കുന്ന സ്ഥിതിവിശേഷം സംജാതമായി. ജില്ലയ്ക്ക് പുറത്തുള്ള ക്വാറി മാഫിയകളുടെ അനാവശ്യ ഇടപെടലും, സമ്മർദ്ദവുമാണ് ജില്ലയിലെക്വാറികൾ അടഞ്ഞു കിടക്കുന്നതിന് ഇടയായിട്ടുള്ളത്. നിർമ്മാണമേഖലയിലെ മെറ്റീരിയൽ ക്ഷാമം പരിഹരിക്കുന്നതിനും നഷ്ടപ്പെട്ടതൊഴിലവസരം വീണ്ടെടുക്കുന്നതിനുമായി നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് പ്രായോഗിക സമീപനം കൈ കൊള്ളണമെന്നും നിർത്തൽ ചെയ്ത കാറികൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകണമെന്നും കൺവൻഷൻ സർക്കാരിനോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടു.

പുഞ്ചവയലിൽ ശ്രേയസിന്റെ ഞാറ് നടൽ നടത്തി

മലങ്കര യൂണിറ്റിലെ മുല്ല, മഞ്ചാടി സ്വാശ്രയ സംഘങ്ങളുടെ സഹകരണത്തോടെ പുഞ്ചവയലിൽ ഞാറ് നട്ടു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം. പത്രോസ്,സിഡിഒ സാബു പി.വി, സെക്രട്ടറി ഷീജ

ആഘോഷവേളയിൽ സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കില്ല; പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുഞ്ഞുങ്ങളുടെ തന്നെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്നും കുഞ്ഞുങ്ങൾ പൂമ്പാറ്റകളായി പറന്നു രസിക്കട്ടേയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു മന്ത്രിയുടെ കുറിപ്പിന്റെ

മുടി തഴച്ചു വളരണോ? പരിഹാരം നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട്

മുടി കൊഴിയുന്നത് പലരുടെയും പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. മുടികൊഴിച്ചില്‍ തടയാന്‍ പല വഴികളും തേടിയിട്ടും പരിഹാരം കാണാന്‍ സാധിക്കാത്തവരായിരിക്കും പലരും. അത്തരത്തിലുള്ളവര്‍ക്ക് വീട്ടില്‍ തന്നെ കണ്ടെത്താം ഇതിനുള്ള പരിഹാരം. നമ്മുടെ അടുക്കളയില്‍ സുലഭമായി ലഭിക്കുന്ന ഉള്ളി

സുഹൃത്തിന്റെ കയ്യിൽ നിന്നും പണം കടംവാങ്ങാറുണ്ടോ? വാങ്ങിയ തുക ചിലപ്പോള്‍ പിഴനൽകേണ്ടി വരും

പേടിക്കണ്ട, ഒരു അത്യാവശ്യത്തിന് രണ്ടായിരമോ പതിനായിരമോ വാങ്ങുന്ന കടത്തിന്റെ കാര്യമല്ല.. മറിച്ച് ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ പണമായി(in cash) ലോൺ, ഡെപ്പോസിറ്റ്, അഡ്വാൻസ് ഒക്കെയായി വാങ്ങിയാൽ അത് പ്രശ്‌നമാകും. കാരണം ഇത് കർശനമായി നിരോധിച്ചിട്ടുള്ള

ചാടുമോ എംബാപ്പെ? വമ്പൻ ഓഫറുമായി സൗദി ക്ലബ്ബ്; റിപ്പോർട്ട്

നേരത്തെ ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസിന് 300 മില്യൺ നൽകമെന്നും ഒരു സൗദി ക്ലബ്ബ് ഓഫർ ചെയ്തിരുന്നു. എന്നാൽ താരം ബെർണബ്യുവിൽ തന്നെ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. 2027 വരെയാണ് നിലവിൽ റയലുമായി വിനീഷ്യസിന് കരാറുള്ളത്. വിനീഷ്യസിൽ

ലോകത്തെ ഏറ്റവും സുരക്ഷിത 10 ന​ഗരങ്ങളിൽ ഏഴും ​ഗൾഫ് രാജ്യങ്ങളിൽ; ഒന്നാമത് അബുദാബി

ലോകത്തെ ഏറ്റവും സുരക്ഷിത ന​ഗരമായി 2025ലും അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ ഒമ്പതാം തവണയാണ് ഈ നേട്ടം അബുദാബി സ്വന്തമാക്കുന്നത്. 2017 മുതലാണ് അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിത ന​ഗരമെന്ന സ്ഥാനം നിലനിർത്തുന്നത്. അന്താരാഷ്ട്ര റേറ്റിങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.