കല്പ്പറ്റ: ജവഹര് ബാല് മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് ജില്ല, ബ്ലോക്ക് കോഡിനേറ്റർമാർക്കുള്ള ഏകദിന പരിശീലന ക്യാമ്പ് നടത്തി. ജില്ലാ ചീഫ് കോഡിനേറ്റര് ഡിന്റോ ജോസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എന്.ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഡിനേറ്റര്മാരായ ഷാഫി പുല്പ്പാറ, സലീഖ് പി മോങ്ങം എന്നിവർ ക്ലാസെടുത്തു. ജില്ലാ കോഡിനേറ്റര്മാരായ ഷഫീക്ക് സി,അനൂപ് കുമാര്, സതീശ് നെന്മേനി, ജിജി വർഗീസ്, ജോസ് മാത്യു, ഷിജു സെബാസ്റ്റ്യന്, സിബി കെ.എം, സുനീർ ഇത്തിക്കൽ , അൻവർ സാദിഖ് തുടങ്ങിയവര് സംസാരിച്ചു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







