കമ്പളക്കാട് : അദബ് , അറിവ്, അർപ്പണം എന്ന പ്രമേയത്തിൽ 30-ാം വാർഷികത്തോടനുബന്ധിച്ച് കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യ എസ്.കെ.എസ്.ബി.വി യൂണിറ്റ് സമ്മേളനം നടത്തി. എസ്. വൈ.എസ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.മുഹമ്മദ് കുട്ടി ഹസനി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി പി.ടി അശ്റഫ് ഹാജി പതാക ഉയർത്തി. യൂണിറ്റ് ചെയർമാൻ അയ്യൂബ് മൗലവി അദ്ധ്യക്ഷത വഹിച്ചു. സാജിദ് മൗലവി പൊഴുതന വിഷയാവതരണം നടത്തി. സ്വദ്ർ മുഅല്ലിം സി.പിഹാരിസ് ബാഖവി , ശംസുദ്ദീൻ വാഫി , അനസ് ദാരിമി, അഡ്വ ശിഹാബുദ്ദീൻ റഹീമി , മുനീർ ദാരിമി, കെ.സാജിദ് വാഫി , യൂണിറ്റ് പ്രസിഡണ്ട് എം.ഖാസിം, മദ്റസാ ലീഡർ മുഹമ്മദ് റിഷാൽ സംസാരിച്ചു. യൂണിറ്റ് കൺവീനർ റഫീഖ് യമാനി സ്വാഗതവും സെക്രട്ടറി മുഹമ്മദ് ലസിൻ വി.പി നന്ദിയും പറഞ്ഞു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







