കാസർകോട്: നവകേരള സദസ്സ് സംസ്ഥാനതലത്തിൽ ആരംഭിക്കുന്നതിന്റെ ആഘോഷപരിപാടികൾ മഞ്ചേശ്വരത്ത് 17 മുതൽ ആരംഭിക്കുമെന്ന് കളക്ടർ കെ.ഇമ്പശേഖർ പറഞ്ഞു. മണ്ഡലംതല അവലോകനയോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. വൈകീട്ട് അഞ്ച് മുതൽ പ്രാദേശിക കലാകാരൻമാർ ഒരുക്കുന്ന കലാസന്ധ്യയോടെ നവകേരള സദസ്സിന്റെ വേദിയുണരും. മഞ്ചേശ്വരത്തെ കേരളോത്സവ വിജയികളും ക്ലബ് പ്രവർത്തകരും യുവാക്കളും പരിപാടിയുടെ ഭാഗമാകും. കൈകമ്പ മുതൽ നവകേരള സദസ്സിന്റെ വേദിയായ പൈവളിഗെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വരെയും തോരണങ്ങൾ കൊണ്ട് അലങ്കരിക്കും. പ്രധാന കവലകളിൽ കമാനങ്ങൾ സ്ഥാപിക്കും.

തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ