ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കും വടുവൻചാൽ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റും ചേർന്ന് ജീവദ്യുതി പ്രവർത്തനത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീതാ വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് ഹയർസെക്കന്ററി അദ്ധ്യാപകൻ സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീ സുഭാഷ് വി.പി മുഖ്യപ്രഭാഷണം നടത്തി.എൻ എസ് എസ് വൊളണ്ടിയർമാരായ നന്ദന കെ. ബി,ശ്രീലക്ഷ്മി കെ പി തുടങ്ങിയവർ സംസാരിച്ചു.
രക്ഷിതാക്കളും നാട്ടുകാരും സജീവമായി രക്തദാന ക്യാമ്പിൽ പങ്കെടുക്കുകയും പോൾ ആപ്പിനെ കുറിച്ച് വോളണ്ടിയേഴ്സ് അവർക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.ജില്ലാ മെഡിക്കൽ ഓഫീസർ എബ്രഹാം ജേക്കബ് പരിപാടിക്ക് നേതൃത്വം നല്കി.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.